Posts

Kalliyankattu Neeli (Melamkode Neelapilla Esakki Amman)

Image
Kalliyankattu Neeli കള്ളിയങ്കാട്ട് നീലി (നീലാപിള്ള ഇശക്കി അമ്മൻ ) # KalliyankattuNeeli കൊല്ലവർഷം 30-കളിൽ തെക്കൻതമിഴകത്തിലെ പഴകന്നൂർ ദേശത്ത് വാണിരുന്ന ഒരു ദേവദാസിയായ കാർവേണിയുടെ പുത്രിയാണ് അല്ലി. സുന്ദരിയായ അവൾ മേലാംകോട് ശിവക്ഷേത്രത്തിലെ പൂജാരിയായ നമ്പിയുമായി പ്രണയത്തിലായി. പിന്നീട് അവരുടെ വിവാഹവും നടന്നു. എന്നാൽ ദുർന്നടപ്പുകാരനായ ആയാൾ ധനം മോഹിച്ചാണ് അവളെ വിവാഹം ചെയ്തത്. മരുമകന്റെ ദുർന്നടപ്പിലും ധൂർത്തിലും മനം നൊന്ത് കാർവേണി അയാളെ വീട്ടിൽ നിന്ന് അടിച്ചു പുറത്താക്കി. ഇതറിഞ്ഞ അല്ലിയും അദ്ദേഹത്തോടൊപ്പം വീട് വിട്ടിറങ്ങി. വഴിമധ്യേ നാഗർകോവിൽ പാർവ്വതിപുരത്തിനടുത്തുള്ള പഞ്ചവൻകാട്ടിൽ വച്ച് സ്വന്തം മടിയിൽ തലവെച്ചുറങ്ങിയ അല്ലിയെ ആഭരണങ്ങൾ മോഷ്ടിക്കാനായി നമ്പി തലയിൽ കല്ലുകൊണ്ടടിച്ചു കൊന്നു. കള്ളിച്ചെടികൾ വളർന്നു നിന്ന സ്ഥലത്തു വച്ചാകയാൽ "എനിക്ക് സംഭവിച്ച ഈ ദുർഗതിക്ക്‌ കള്ളിച്ചെടികളെ നിങ്ങളാണ് സാക്ഷി എന്ന് പറഞ്ഞു കൊണ്ടാണ് അല്ലി സ്വശരീരം വെടിഞ്ഞത്. അല്ലിയെ തിരക്കി വന്ന അനുജൻ അമ്പി ഈ രംഗം കണ്ട് തല തല്ലി മരിച്ചു. ഇവർ രണ്ടു പേരും രക്തരക്ഷസുകളായി മാറി. അല്ലിയെ കൊന്നിട്ട് നമ്പി ആഭരണങ്ങളെല്ലാം